Connect with us

Kerala

കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്തു; കാവ്യയുടെ പങ്കിന് സൂചനയില്ലെന്ന് എസ്പി

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അമ്മയേയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ദിലീപിന്റെ തറവാട്ട് വീട്ടില്‍വച്ച് കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമ്മ ശ്യാമളയെയും ചോദ്യം ചെയ്തത്. എഡിജിപി. ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി ജോര്‍ജ് പറഞ്ഞു. കാവ്യയെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ തീരമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ചശേഷം ഒളിവിലായിരിക്കെ താന്‍ കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നതായി കേസിലെ പ്രതി പള്‍സര്‍ സുനി പറഞ്ഞിരുന്നു.

Latest