ബി.എസ്.എന്‍.എല്‍ ജീവനക്കാരും ഓഫീസര്‍മാരും ജൂലൈ 27ന് പണിമുടക്കും

Posted on: July 25, 2017 8:25 pm | Last updated: July 26, 2017 at 9:41 am

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ജീവനക്കാരും ഓഫിസര്‍മാരും ജൂലൈ 27ന് പണിമുടക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2007ലാണ് ഒടുവില്‍ ശമ്പളം പരിഷ്‌കരിച്ചത്. 10 വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ഇവര്‍ വ്യക്തമാക്കി. സമരസമിതി ഭാരവാഹികളായ കെ. മോഹനന്‍, ബി. സുശീലന്‍, ടി. സന്തോഷ് കുമാര്‍, ബി. വിശ്വകുമാരന്‍ നായര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു