‘ജീവിതം എന്നെ പഠിപ്പിച്ചത്’

Posted on: July 24, 2017 7:30 pm | Last updated: July 24, 2017 at 7:30 pm

ദുബൈ: ”വ്യക്തികള്‍ക്കെന്ന പോലെ രാജ്യത്തിനും നിരന്തര വളര്‍ച്ചയും വികാസവും മാറ്റവും ആവശ്യമുണ്ട്. ചില ഭരണ കൂടങ്ങള്‍ ഭൂതകാലത്തില്‍ അഭിരമിക്കും. അവയില്‍ ഏറെയും വര്‍ത്തമാനത്തോട് കലഹിക്കുന്നവയാണ്. ചുരുക്കം ചില ഭരണകൂടങ്ങള്‍ ഭാവി കെട്ടിപ്പടുക്കും” യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു എന്ന ഹാഷ് ടാഗിലാണ് കുറിപ്പ്. ‘സഹോദരീ സഹോദരന്മാരെ ,നേതൃത്വപരമായും ഭരണനടത്തിപ്പിലും ,എന്താണ് ജീവിതത്തില്‍ നിന്ന് മനസിലാക്കിയതെന്നു, എല്ലാ വേനല്‍കാലത്തുമെന്ന പോലെ ഞാന്‍ ഇടയ്ക്കിടെ എഴുതാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ അനുഭവം ഭാവി തലമുറയ്ക്ക് കൈമാറേണ്ടതുണ്ട്.

എല്ലാത്തിനും മേലെയാണ് മാറ്റങ്ങളും പരിണാമങ്ങളും. ഏറ്റവും പ്രധാനപ്പെട്ടതാണിത്. മാറ്റങ്ങള്‍ ഉള്‍കൊള്ളാത്തവര്‍ പിന്നിലേക്ക് തള്ളപ്പെടും. പരിണാമത്തെ അറിയാത്തവര്‍ക്കു ലോകത്തിലെ വേഗമേറിയ ട്രെയിന്‍ നഷ്ടപ്പെടും. ജീര്‍ണതയിലേക്ക് പതിക്കും, ശൈഖ് മുഹമ്മദ് പറഞ്ഞു.
85 ലക്ഷം ആളുകളാണ് ശൈഖ് മുഹമ്മദിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.