Connect with us

Ongoing News

വിന്‍ഡോസിലെ എംഎസ് പെയിന്റ് ഓര്‍മയാകുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: കമ്പ്യൂട്ടറില്‍ വരയുടെ ലോകത്തേക്ക് പിച്ചവെക്കാന്‍ ലക്ഷക്കണക്കിന് പേര്‍ക്ക് വഴിയൊരുക്കിയ വിന്‍ഡോസിലെ എംഎസ് പെയിന്റ് ഇനി ഗൃഹാതുര സ്മരണയാകും. വിന്‍ഡോസ് പത്തിന്റെ പുതിയ പതിപ്പില്‍ നിന്ന് എംഎസ് പെയിന്റ് ഒഴിവാക്കിയേക്കുമെന്ന് ഐടി വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32 വര്‍ഷം പഴക്കമുള്ള സോഫ്റ്റ്‌വെയറാണ് മൃതിയടയാന്‍ ഒരുങ്ങുന്നത്.

വിന്‍ഡോസ് 10ന്റെ പുതിയ അപ്‌ഡേഷനായ ഫാള്‍ ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റില്‍ പല സോഫറ്റ്‌വെയറുകളും ഒഴിവാക്കുകയും പുതിയത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ഒഴിവാക്കപ്പെടുന്ന സോഫ്റ്റ്‌വെയറുകളില്‍ പ്രധാനം എംഎസ് പെയിന്റാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1985ലാണ് എംഎസ് പെയിന്റ് ആദ്യമായി അവതരിപ്പിച്ചത്. അന്ന് മുതലുള്ള എല്ലാ വിന്‍ഡോസ് അപ്‌ഡേഷനൊടൊപ്പവും എംഎസ് പെയിന്റുമുണ്ടായിരുന്നു. പെയിന്റിനെ വിന്‍ഡോസ് കൈയ്യൊഴിയുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ട്വീറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാണ്.

Latest