പിടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം; കാറിന്റെ ടയറുകളുടെ നട്ടുകള്‍ ഇളക്കിവെച്ചു

Posted on: July 24, 2017 3:40 pm | Last updated: July 24, 2017 at 6:13 pm

കൊച്ചി: പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം. എംഎല്‍എയുടെ കാറിന്റെ നാല് ടയറുകളുടെയും നട്ടുകള്‍ ഇളക്കിവെച്ചാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്. വെെറ്റിലയിൽ വെച്ച് നാട്ടുകാരാണ് സംഭവം ശ്രദ്ധിച്ചത്. ഇത് സംബന്ധിച്ച് തോമസ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. നടിയെ സംവിധായകൻ ലാലിന്റെ വീട്ടിൽ പോയി സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പിടി തോമസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത്.