Connect with us

Kerala

ബുധനാഴ്ച പിഡിപി ഹർത്താൽ

Published

|

Last Updated

കൊച്ചി: അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് പിഡിപി ബുധനാഴ്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ നിക്കാഹില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയിരുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതെന്നും മഅ്ദനിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.