സിറിയയില്‍ സ്‌ഫോടനം; 50 ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: July 24, 2017 9:29 am | Last updated: July 24, 2017 at 11:56 am

ദമസ്‌കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍ഖാഇദ ബന്ധമുള്ള നസ്ര ഫ്രണ്ട് ഭീകര സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. യുദ്ധോപകരണങ്ങള്‍ നിറച്ച വാഹനങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.