തെങ്ങ് തലയില്‍ വീണ് സ്ത്രീ മരിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുന്നറിയിപ്പ്: ഇതോടൊപ്പമുള്ള വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ചിലർക്ക് മാനസിക പ്രയാസമുണ്ടാക്കാൻ സാധ്യതയുണ്ട്.
Posted on: July 22, 2017 3:57 pm | Last updated: July 22, 2017 at 3:58 pm

മുംബൈ: പ്രഭാത സവാരിക്കിടെ തെങ്ങ് തലയില്‍ വീണ് സ്ത്രി മരിച്ചു. ചാംബറിലെ സ്വാസ്തിക് പാര്‍ക്കിന് സമീപമാണ് അപടമുണ്ടായത്. യോഗ പരിശീലകയായ കാഞ്ചന്‍ രഘുനാഥ് (57) ആണ് മരിച്ചത്.

സ്ത്രീയുടെ തലയില്‍ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റോഡരികിലെ തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുവദിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.