കോഴിക്കോട്ട് സ്പിരിറ്റ് കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി

Posted on: July 22, 2017 12:29 pm | Last updated: July 23, 2017 at 12:38 pm

കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് സ്പിരിറ്റ് കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സന്ദീപ് ആണ് മരിച്ചത്. നേരത്തെ, ചാത്തമംഗലം സ്വദേശി കെസി ബാലന്‍ മരിച്ചിരുന്നു. മറ്റ് നാല് പേരുടെ നില ഗുരുതരമാണ്. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ കിണര്‍ നന്നാക്കുന്നതിനിടെയാണ് ഇവര്‍ സ്പിരിറ്റ് കഴിച്ചതെന്നണ് വിവരം. സന്ദീപ് സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. ആശുപത്രിയില്‍ നിന്ന്‌ ഇയാളാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പറയപ്പെടുന്നു.