Connect with us

Kerala

സാമൂഹ്യമാധ്യമങ്ങളിലെ ഭീഷണി; കെ.പി രാമനുണ്ണിക്കും ദീപാ നിശാന്തിനും പിന്തുണയുമായി പിണറായി വിജയന്‍

Published

|

Last Updated

സാമൂഹ്യമാധ്യമങ്ങളിലെ ഭീഷണി കെ.പി രാമനുണ്ണിക്കും ദീപാ നിശാന്തിനും പിന്തുണയുമായി പിണറായി വിജയന്‍
തിരുവനന്തപുരം: സ്വനന്ത്ര സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നതിന്റെ പേരില്‍ ഹൈന്ദവ ഫാസിസ്റ്റ് ശ്ക്തികളില്‍ നിന്നും ഭീഷണി നേരിട്ട എഴുത്തുകാരായ കെപി രാമനുണ്ണിക്കും ദീപാ നിശാന്തിനും പിന്തുണയുമായി മുഖ്യമന്തി പിണറായി വിജയന്‍. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വധഭീഷണിനടത്താനും ആക്രമണത്തിന് ആഹ്വാനം ചെയ്യാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ല.
സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എന്നിവരുടെ നിലപാടുകളില്‍ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോള്‍പ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലര്‍ത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നതും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കും