ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം

Posted on: July 21, 2017 1:06 pm | Last updated: July 21, 2017 at 3:45 pm
SHARE

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഗോ സംരക്ഷകരെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സോളിസിറ്റര്‍ ജനറല്‍ ആണ് കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ തടയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here