റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യചെയ്ത നിലയില്‍

Posted on: July 21, 2017 10:02 am | Last updated: July 21, 2017 at 10:02 am

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലോസാഞ്ചലസ് കൗണ്ടിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

ഏറെ നാളുകളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ വണ്‍ മോര്‍ ലൈറ്റ് എന്ന സ്റ്റുഡിയോ ആല്‍ബമാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ അവസാന ആല്‍ബം. രണ്ട് വിവാഹങ്ങള്‍ കഴിച്ച അദ്ദേഹത്തിന് ആറ് മക്കളുണ്ട്.