Connect with us

Kerala

കുടുംബശ്രീ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: ഉദ്യോഗസ്ഥനെ പുറത്താക്കി

Published

|

Last Updated

കോഴിക്കോട്: കുടുംബശ്രീ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓഡിനേറ്ററെ പുറത്താക്കി. കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയ എംസി മൊയ്തീനെയാണ് കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ പുറത്താക്കിയത്. ഇന്നാല്‍ ഇയാള്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കുടുംബശ്രീ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി അംഗങ്ങളെ ഉള്‍പ്പെടുത്തി മൈ ഹോം മൈ ഷോപ്പ് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് രണ്ടാഴ്ച മുമ്പ് ഇയാള്‍ അശ്ലീല സന്ദേശമയച്ചത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന 200ഓളം സ്ത്രീകളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങള്‍.
17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അയക്കൂ എന്ന സന്ദേശമാണ് ഇയാള്‍ അയച്ചത്. തൊട്ടുപിന്നാലെ ഇത് തന്റെ സുഹൃത്ത് അയച്ചതാണെന്നും ഇത് തെറ്റായ സന്ദേശമാണെന്നുമുള്ള സന്ദേശവും വന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അടക്കമുള്ളവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പാണിത്. സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് അംഗങ്ങളായ സത്രീകള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംഭവത്തില്‍ ഇയാളോട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. തൃപ്തികരമല്ലാത്ത വിശദീകരണമായതിനാല്‍ ഇന്നലെ വെകീട്ടോടെ ഇയാളെ വിളിച്ചു വരുത്തി കുടുംബശ്രീയുടെ ചുമതലയില്‍ നിന്നൊഴിവാക്കിയിരുന്നു. അധ്യാപകനായ ഇയാള്‍ ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിലെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

---- facebook comment plugin here -----