ബാണാസുര സാഗറില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Posted on: July 20, 2017 9:04 am | Last updated: July 20, 2017 at 11:01 am
SHARE

കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി സച്ചിന്‍ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കാണാതായ നാല് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഉന്നലെ കണ്ടെത്തിയിരുന്നു. നെല്ലിപ്പൊയില്‍ മണിത്തൊട്ടി മെല്‍വിന്‍ (34), തരിയോട് പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മോളക്കുന്നില്‍ ബിനുവിനെയാണ് ഇനി കണ്ടെത്താനുള്ളത്.

കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി (35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്‍ (19) എന്നിവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here