ബി.ജെ.പി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം; സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നത്തല

Posted on: July 19, 2017 9:59 pm | Last updated: July 20, 2017 at 9:37 am

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനും കൂടുതല്‍ എം.ബി.ബി.എസ് സീറ്റുകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിനും ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കി എന്നാണ് ആരോപണം.കേന്ദ്ര ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇതുവഴി പുറത്ത് വരുന്നത്. മുന്‍പ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ പമ്ബുകള്‍ക്ക് സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു