നന്തന്‍കോട് കൂട്ടകൊലപാതകം നടന്ന വീട്ടില്‍ മോഷണം

Posted on: July 19, 2017 8:20 pm | Last updated: July 19, 2017 at 8:20 pm

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്ബൗണ്ടിലെ വീട്ടില്‍ മോഷണം. അന്വേഷണത്തിനായി പൊലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നിരിക്കുന്നത്.

ഏപ്രില്‍ എട്ടിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജ കുറ്റസമ്മതം നടത്തിയിരുന്നു.