ദീലിപിന്റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തും; രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്

Posted on: July 19, 2017 10:14 am | Last updated: July 19, 2017 at 1:26 pm

തൃശ്ശൂര്‍: നടന്‍ ദീലിപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 27ന് ഭൂമി അളന്ന് തിട്ടപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കൈയേറ്റ ഭൂമിയിലാണ് ദിലീപിന്റെ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടറായിരുന്ന എംഎസ് ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൈയേറ്റ ഭൂമിയിലല്ല തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.