Connect with us

Kerala

പള്‍സര്‍ സുനി ഉള്‍പ്പെട്ട കേസ്: കോതമംഗലം സ്വദേശി എബിന്‍ കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറു വര്‍ഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കേസിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിന്മേലാണ് എറണാംകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

2011 നവംബറില്‍ ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെംബോട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്.