Kerala
എംഎല്‍എമാരുടെ മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി
 
		
      																					
              
              
            തിരുവനന്തപുരം: എംഎല്‍എമാരുടെ മൊഴിയെടുക്കുമ്പോള്‍ മുന്‍ കൂര്‍ അനുമതി വാങ്ങണമായിരുന്നുവെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പാലിക്കാത്തതിലാണ് അതൃപ്തി. സംഭവത്തെ കുറിച്ച സ്പീക്കര്‍ ചീഫ് മാര്‍ഷലിനോട് വിശദീകരണം തേടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും സ്പീക്കര്‍ അതൃപ്തി അറിയിച്ചു.
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് രാവിലെ എംഎല്‍എ ഹോസ്റ്റലിലെത്തി മുകേഷ് എംഎല്‍എയുടെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തിരുന്നു.
അതേസമയം പിടി തോമസിന്റെ മൊഴിയെടുക്കല്‍ സ്പീക്കറുടെ ഓഫീസ് തടഞ്ഞു. മൊഴിയെടുക്കുന്നതിന് തടസങ്ങളുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. നടപടിക്രമങ്ങളെല്ലാം പാലിച്ച് 21 ന് മൊഴിയെടുക്കാമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

