Connect with us

Kerala

മുകേഷ് എംഎല്‍എയില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുകേഷ് എംഎല്‍എയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. പള്‍സര്‍ സുനിയെക്കുറിച്ചുള്ള കാര്യങ്ങളാണ് ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. നേരത്തെ, അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തിരുന്നു.

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും ദീലിപിനെ ഫോണ്‍ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും
പോലീസ് ചോദിച്ചതായി അന്‍വര്‍ സാദത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Latest