Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തു

Published

|

Last Updated

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്.

ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും ദീലിപിനെ ഫോണ്‍ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും
പോലീസ് ചോദിച്ചതായി അന്‍വര്‍ സാദത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ദീലിപിനെ കണ്ടതും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും പോലീസ് ചോദിച്ചു.

പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ദിലീപുമായി യാതൊരു സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest