Connect with us

National

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പത്ത് മണിക്കാരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ചുവരെ നീളും.

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കത്തില്‍ത്തന്നെ വോട്ടുരേഖപ്പെടുത്തി. ഗുജറാത്ത് നിയമസഭാംഗമായ ബിജെപി അധ്യക്ഷന്‍ അമിത് ഷായും പാര്‍ലിമെന്റ് മന്ദിരത്തിലാണ് വോട്ടുചെയ്തത്.

എന്‍ഡിഎയുടെ റാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറും തമ്മിലാണ് മല്‍സരം. 64 ശതമാനത്തോളം വോട്ട് പ്രതീക്ഷിക്കുന്ന റാംനാഥ് കോവിന്ദ് രാഷ്ട്രപതിഭവനില്‍ പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

എന്‍ഡിഎ ഘടകകക്ഷികള്‍ക്കൊപ്പം ബിജെഡി, ടിആര്‍എസ്, വൈസ്.എസ്.ആര്‍ കോണ്‍ഗ്രസ്, ഐഎഎഡിഎംകെ തുടങ്ങിയ കക്ഷികള്‍ കോവിന്ദിനെ പിന്തുണക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പതിനേഴ് പ്രതിപക്ഷപാര്‍ട്ടികളാണ് മീരാ കുമാറിന് ഒപ്പമുള്ളത്. 20 നാണ് വോട്ടെണ്ണല്‍.