ഫോക്‌സ്‌വാഗണ്‍ പോളോ GTI മോഡലിന് 6 ലക്ഷം രൂപ കുറച്ചു

Posted on: July 16, 2017 9:54 am | Last updated: July 16, 2017 at 9:55 am

കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിലെത്തിയ ഫോക്‌സ്‌വാഗണ്‍ പോളോ GTI മോഡലിന് 6 ലക്ഷം രൂപ വിലക്കിഴിവിൽ ഇനി സ്വന്തമാക്കാം. 25 ലക്ഷം എക്സ് ഷോറൂം വില ഉണ്ടായിരുന്ന GTI മോഡലിന് വേണ്ടത്ര വിപണി ഇന്ത്യയിൽ ലഭിച്ചിരുന്നില്ല. ആയതിനാൽ സ്റ്റോക്ക് വിറ്റഴിക്കാൻ വേണ്ടിയാണ് ഇത്രയും വലിയ ഓഫർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓഫർ നിലവിൽ വരുന്നതോടെ 19 ലക്ഷം രൂപയ്ക്കു ഈ മോഡൽ ലഭിച്ചു തുടങ്ങും. അതേസമയം ഇപ്പോൾ തന്നെ മുംബയിലെ ചില ഡീലർഷിപ്പുകളിൽ ഇപ്പോൾ തന്നെ ഓഫർ വിലയിൽ വിൽപ്പന ആരംഭിച്ചതായി സൂചനയുണ്ട്.

പോളോ GTI വിപണിയിൽ ഇറക്കുമ്പോൾ മിനികൂപ്പർ, ഫിയറ്റ് തുടങ്ങിയ കമ്പനികളോട് കിടപിടിക്കാൻ കഴിയാത്തതും മോഡൽ ത്രീ ഡോർ പതിപ്പാണെന്നതുമാണ് GTI മോഡലിന് വേണ്ടത്രേ വിപണി ലഭിക്കാതെ പോയതിനു കാരണം.