Connect with us

Eranakulam

നടിയെ ആക്രമിച്ച സംഭവം : ദിലീപിന് ജാമ്യം നിഷേധിച്ചു

Published

|

Last Updated

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടൻ ദിലീപിന് ജാമ്യം ഇല്ല. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയോടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായിരുന്നു.

ദിലീപിന് ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും സോഷ്യൽ മീഡിയ ഉൾപ്പടെ ഇപ്പോൾ ദിലീപിന് വേണ്ടി അനുകൂല പ്രചാരണം നടക്കുന്നുണ്ടെന്നും പ്രോസികൂഷൻ വാദിച്ചു. അതേ സമയം, ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണ്​ ദിലീപിനെതിരെ ഉള്ളതെന്ന്​ പ്രതിഭാഗവും വാദിച്ചു.

കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ജൂലൈ 25 വരെ റിമാൻഡിൽ തുടരും.