Connect with us

Kerala

ദിലീപിനെതിരെ റവന്യൂവകുപ്പിന്റെ അന്വേഷണവും

Published

|

Last Updated

തിരുവനന്തപുരം: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്ന് ചാലക്കുടിയില്‍ നടന്‍ ദിലീപ് തുടങ്ങിയ ഡി സിനിമാസ് എന്ന സിനിമാ സമുച്ചയത്തിനായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. കേരളം രൂപീകരിക്കുന്നതിന് മുമ്പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ റവന്യൂ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം, ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നുചേര്‍ന്നതല്ല. സ്ഥലം വിഭജിച്ച് എട്ട് വ്യത്യസ്ത പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയാണ് ചെയ്തത്. ഈ ഭൂമി സംബന്ധിച്ച് പുനരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാലിത് പിന്നീട് മരവിപ്പിക്കുകയായിരുന്നു

Latest