Connect with us

Kerala

മടവൂർ സി.എം സെന്റര്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

Published

|

Last Updated

നരിക്കുനി: മടവൂര്‍ സി.എം സെന്ററിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയാത്രികന്‍ കുത്തിക്കൊന്നു. വയനാട് ജില്ലയിലെ ചിറയില്‍ മമ്മുട്ടി മുസ് ലിയാരുടെ മകന്‍ അബ്ദുല്‍ മാജിദ് (13) ആണ് മരിച്ചത്. കാസര്‍കോട് സ്വദേശി ഷംസുദ്ദീൻ എന്നയാളാണ് വിദ്യാർഥിയെ കുത്തിയത്. ഇയാളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ 7.15നാണ് സംഭവം. ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ പ്രതി ഒരു പ്രകോപനവും കൂടാതെ മാജിദിനെ കുത്തുകയായിരുന്നു. ഉടന്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

സംഭവ ശേഷം ഒാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

 

Latest