നൊബേല്‍ പുരസ്‌കാര ജേതാവ് ലിയു ഷിയവോബോ അന്തരിച്ചു

Posted on: July 13, 2017 8:13 pm | Last updated: July 13, 2017 at 8:13 pm

ബെയ്ജിംഗ്: നൊബേല്‍ പുരസ്‌കാര ജേതാവ് ലിയു ഷിയവോബോ അന്തരിച്ചു. 61 വയസായിരുന്നു. കരളിന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഷെന്യാംഗിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷിയവോബോയെ 2008 മുതല്‍ ചൈന അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 2009 ഡിസംബറില്‍ അഴിമതിക്കുറ്റം ചുമത്തി ഷിയവോബോയെ പതിനൊന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2010ല്‍ ഷിയവോബോ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചില്ല.

ക്യാന്‍സര്‍ ബാധിതനായപ്പോഴും ഷിയവോബോയെ വിദഗ്ദ ചികിത്സക്കായി വിദേശേേത്തക്ക് വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യാര്‍ത്ഥന ചൈന നിരാകരിച്ചിരുന്നു.