സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

അടിയന്തര ആവശ്യങ്ങളില്‍ ആത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും
Posted on: July 13, 2017 1:42 pm | Last updated: July 14, 2017 at 1:07 pm


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ചമുതല്‍ അടച്ചിടും. നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ ആത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.