ജെഡിയുവിന്റെ പരാതികള്‍ പരിഹരിക്കും: ഉമ്മന്‍ ചാണ്ടി

Posted on: July 13, 2017 11:59 am | Last updated: July 13, 2017 at 1:45 pm

തിരുവനന്തപുരം: യുഡിഎഫില്‍ ജെഡിയുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ഗൗരവത്തോടെയെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് അതിന് പരിഗണന നല്‍കും. ഘടകക്ഷികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് യുഡിഎഫിന്റേത്. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഒന്നുകില്‍ മുന്നണിയില്‍ ഉന്നയിക്കും അല്ലെങ്കില്‍ ഉഭയക്ഷി ചര്‍ച്ചകളില്‍ ഉന്നയിക്കും. ഇത് പൂര്‍ണമായും പരിഹരിച്ച് മുന്നോട്ടു പോകും. അക്രമ സമരം നടത്താന്‍ യുഡിഎഫിന് ആകില്ല. ഹര്‍ത്താല്‍ പോലും പരാമാവധി ഒഴിവാക്കണം എന്നതാണ് യുഡിഎഫിന്റെ സമീപനമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.