ജിഗ്‌നേഷ് മേവാനിയും നൂറോളം പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍

Posted on: July 12, 2017 11:32 pm | Last updated: July 12, 2017 at 11:32 pm

അഹമദാബാദ് : ദളിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനിയും നൂറോളം പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍. ദളിതര്‍ക്ക് നേരെ പശുസംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളിലും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധ സമീപനത്തിലും പ്രതിഷേധിച്ച് ദലിത് അധികാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ അസാദി കുഞ്ച് എന്ന പേരില്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസ് ഇവരെ

കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ ബുധനാഴ്ച വൈകീട്ട് നടന്ന മാര്‍ച്ചിന് അനുവാദം നല്‍കിയിരുന്നില്ലെന്ന് ഭരണകൂടം അറിയിച്ചു.പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്ത് വന്നാല്‍ മാര്‍ച്ചുമായി മുന്നോട്ട് പോവുമെന്ന് ദളിത് അധികാര്‍ മഞ്ചിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു.