മമ്മൂട്ടിയുടെയും മുകേഷിന്റെയും വീടിന് പോലീസ് സുരക്ഷ ശക്തമാക്കി

Posted on: July 11, 2017 11:07 am | Last updated: July 11, 2017 at 1:11 pm

കൊല്ലം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ കൊല്ലം എംഎല്‍എ മുകേഷിന്റെയും നടന്‍ മ്മൂട്ടിയുടെയും വീടിനു പോലീസ് സുരക്ഷ ശക്തമാക്കി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. നേരത്തേ, അമ്മ യോഗത്തില്‍ ദിലീപ് വിഷയത്തില്‍ മാധ്യമങ്ങളോട് മുകേഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ‘അമ്മ’ സംഘടനയില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കി.