ഇന്ത്യന്‍ കസ്റ്റംസില്‍ ആദ്യ ജി എസ് ടി ബില്‍ എന്‍ട്രി ബോഷിന്

Posted on: July 11, 2017 10:15 am | Last updated: July 11, 2017 at 10:08 am

കൊച്ചി: ജി എസ് ടി നിലവില്‍ വന്ന ജൂലൈ ഒന്നിനു തന്നെ, ഇന്ത്യന്‍ കസ്റ്റംസില്‍ ആദ്യ ബില്‍ ഓഫ് എന്‍ട്രി ഫയല്‍ ചെയ്ത ആദ്യ കമ്പനി എന്ന ബഹുമതി ബോഷ് പവര്‍ ടൂള്‍സ് ഇന്ത്യക്ക്.

ജൂലൈ ഒന്നിന് അര്‍ധരാത്രിയാണ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്. പുലര്‍ച്ചെ ആറ് മണിക്ക് ബോഷ് ഇറക്കുമതിയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ തന്നെ പ്രഥമ കസ്റ്റം ക്ലിയറന്‍സ്: ഇലക്ട്രിക്കല്‍ പവര്‍ ടൂള്‍ കോംപോണന്റ്‌സായിരുന്നു ഇറക്കുമതി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മരം ഉരുപ്പടി- മെറ്റല്‍ വര്‍ക്കിംഗ് വ്യവസായങ്ങള്‍ക്കും ഉള്ള പവര്‍ ടൂള്‍സ് ആണ് ബോഷ് നിര്‍മിക്കുന്നത്. 2015-16 ല്‍ ബോഷ് ഇന്ത്യയുടെ മൊത്തം റവന്യൂ വരുമാനം 10,415 കോടി രൂപയാണ്.