നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ആലുവ സബ്ജയിലിലെ സെല്ലിലേക്ക് മാറ്റി

Posted on: July 11, 2017 9:07 am | Last updated: July 11, 2017 at 12:03 pm

 

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചു. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിലേക്ക് മാറ്റി.

പ്രത്യേക പരിഗണനകളില്ലാതെ സാധാരണ ഒരു തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു. ദിലീപിന് ജയില്‍ നമ്പര്‍ അനുവദിച്ചു.
കേസുമായി ബന്ധപ്പെട്ട് നാളെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ദിലീപ് അറിയിച്ചത്. പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കും.

കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് ദിലീപിനെ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചു.

ദിലീപിന് വേണ്ടി അഡ്വ. രാംകുമാര്‍ കോടതിയില്‍ ഹാജരായി.