സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23760 രൂപയായി ഉയരും: മുഖ്യമന്ത്രി

Posted on: July 10, 2017 10:27 pm | Last updated: July 10, 2017 at 10:32 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23760 രൂപയുമായി ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് 50% ആണ്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളില്‍പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും. ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി ഉയരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് എണ്ണൂറിലധികം ബെഡുകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23760 രൂപയുമായി ഉയരും. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് 50% ആണ്.

ആശുപത്രികളില്‍ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളില്‍പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും. ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി ഉയരും. ജൂലൈ 20ന് ഐ.ആര്‍.സി വീണ്ടും യോഗം ചേര്‍ന്ന് മിനിമം വേതന ഉപദേശകസമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കും.

മിനിമം വേതന ഉപദേശകസമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നല്‍കുകയും ചെയ്യും