Connect with us

National

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ പിന്നീട് പ്രഖ്യാപിക്കും; സൗരവ് ഗാംഗുലി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടിം പരിശീലകനെ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയുമായി ചര്‍ച്ച ചെയ്തശേഷമാകും തീരുമാനം വരുന്നതെന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി അറിയിച്ചു. പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐ ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തുന്നത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, രവി ശാസ്ത്രി എന്നിവരാണ് പരിശീല സ്ഥാനത്തേക്കു മത്സരിക്കുന്നവരില്‍ മന്നിലുള്ളവര്‍.രവിശാസ്ത്രിക്ക് തന്നെയാണ് മുന്‍തൂക്കമുള്ളത്. സച്ചിന്റെ പിന്തുണയും രവി ശാസ്ത്രിക്കുണ്ട്.

ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പരിശീലകനെ പ്രഖ്യാപിക്കും. പരിശീലകസ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ക്യാപ്റ്റന്‍ കോഹ്ലിയുമായുണ്ടായ തര്‍ക്കങ്ങളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചത്.