കശ്മീരില്‍ സൈന്യം മനുഷ്യകവചമാക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Posted on: July 10, 2017 7:58 pm | Last updated: July 11, 2017 at 9:42 am

ന്യൂഡല്‍ഹി: കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സംഭവത്തില്‍  ജമ്മുകാശ്മീരിലെ റൂഖ് അഹമ്മദ് ദാറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.  ജമ്മുകാശ്മീര്‍ മനുഷ്യാവകാശ കമ്മീഷനാണ്  സംസ്ഥാന സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഉത്തരവ് ആറ് ആഴ്ച്ചകള്‍ക്കകം നടപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൈന്യത്തിന്റെ ക്രൂരമായ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. യുവാവിനെ ജീപ്പില്‍ കെട്ടിയിടാന്‍ നേതൃത്വം നല്‍കിയ മേജര്‍ ലീതുള്‍ ഗൊഗൊയിയെയാണ് മികച്ച സൈനിക ബഹുമതി നല്‍കി ആദരിച്ചത്‌