Connect with us

National

കശ്മീരില്‍ പാക് പ്രകോപനം; ദമ്പതികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ സൈനികനും ഭാര്യയുമാണ് മരിച്ചത്. ഇവരുടെ കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്.

നേരത്തെ, ബന്ദിപ്പോര ഹാജിന്‍ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം കണത്തിലെടുത്ത് ജമ്മു കശ്മീരിലും ഡല്‍ഹിയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഘടനവാദി നേതാക്കളെ സുരക്ഷാ സേന കരുതല്‍ തടങ്കലിലാക്കി. താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേനവങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

പുല്‍വാമ, കുപ്‌വാര, ബംദുര മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികമായ ഇന്ന് അനുസ്മരണ റാലി സംഘടിപ്പിക്കുമെന്ന് വിഘടനവാദി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പോലീസ് ഇതിന് അനുമതി നല്‍കിയിട്ടില്ല.

Latest