Connect with us

Gulf

ഹജ്ജ്;ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ജൂലൈ 24 മുതല്‍ അപേക്ഷിക്കാം

Published

|

Last Updated

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനുദ്ദേശിക്കുന്ന സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രെജിസ്‌റ്റ്രേഷന്‍ ദുല്‍ഖഅദ് 1 (ജൂലൈ24) മുതല്‍ ആരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഹജ്ജ് മന്ത്രാലയത്തിന്റെ http://localhaj.haj.gov.sa എന്ന പോര്‍ട്ടല്‍ വഴിയാണു ജൂലൈ 24 മുതല്‍ രെജിസ്‌റ്റ്രേഷന്‍ നടത്തേണ്ടത്. .

ആവശ്യമായ കാറ്റഗറികള്‍ വിവിധ നിരക്കുകളില്‍ അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം.രെജിസ്‌റ്റ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും തസ്‌രീഹ് പ്രിന്റൗട്ടെടുക്കാന്‍ സാധിക്കും.

ഹറം വികസനപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായതിനാല്‍ ഈ വര്‍ഷം കൂടുതല്‍ അപേക്ഷകര്‍ക്ക് അവസരം ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട ഈ വര്‍ഷം മുതല്‍ പുന:സ്ഥാപിച്ചിരുന്നു.

Latest