Connect with us

National

രാമക്ഷേത്ര നിര്‍മാണം ദ്രുതഗതിയില്‍ കൂടുതല്‍ കല്ലുകള്‍ എത്തിച്ചുതുടങ്ങി

Published

|

Last Updated

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി എത്തിച്ച കല്ലുകള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍. . വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍് ക്ഷേത്രം നിര്‍മിക്കുന്നതിനായി അയോധ്യാ നഗരത്തില്‍ മൂന്ന് ലോറികളിലായി ചുവന്ന കല്ലുകള്‍ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചകള്‍ക്ക് മുമ്പാണ് ക്ഷേത്ര നിര്‍മാണത്തിനായി തയ്യാറാക്കിയ അയോധ്യയിലെ വി എച്ച് പി ആസ്ഥാനത്തിന് അഞ്ഞൂറ് മീറ്റര്‍ അകലെ ട്രക്കുകളിലായി പതിനെട്ട് ബ്ലോക്ക് ചുവന്ന കല്ലുകള്‍ എത്തിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി തന്നെയാണ് കല്ലുകള്‍ എത്തിച്ചതെന്ന് വി എച്ച്പി സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ഇവിടെ കല്ലുകള്‍ എത്തിച്ചിരുന്നു. ഇപ്പോഴും കൂടുതല്‍ കല്ലുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രനിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. വിഎച്ച്പിയുടെ രാമജന്മഭൂമി പ്രതിനിധി പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2,000 ക്യൂബ് അടി കല്ലുകള്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് അയോധ്യയിലെ രാംസേവക് പുരത്താണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നതെന്നും വി എച്ച് പി വക്താവ് വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ ഭഗവാന്‍ രാമനും പശുവിനും ദേശീയതക്കും വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് ഏകദേശം 1.75 ക്യൂബ് അടി കല്ലുകള്‍ ആവശ്യമാണെന്നും 1990 മുതല്‍ ഇതുവരെ ഒരു ലക്ഷം കല്ലുകള്‍ ഇവിടെ എത്തിച്ചതായും വി എച്ച് പി വൃത്തങ്ങള്‍ പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനായി വി എച്ച് പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി ഇവിടെ എത്തിച്ചിരിക്കുന്ന കല്ലുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന ജോലി നടന്നുകൊണ്ടിരിക്കുകയാണ്. വി എച്ച് പിയുടെ ഉപഘടകമായ രാംജന്മഭൂമി ന്യാസ് എന്ന സംഘടനയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളായ നൃത്യഗോപാല്‍ ദാസ് ആണ് ഈ സംഘടനയുടെ തലവന്‍. ബാബരി കേസില്‍ ലക്‌നോവിലെ സി ബി ഐ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മാണം വീണ്ടും ഊര്‍ജിതമാകുന്നത്.

---- facebook comment plugin here -----

Latest