ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ലൂയിസ് നോര്‍ട്ടന്‍

Posted on: July 7, 2017 9:45 am | Last updated: July 7, 2017 at 9:38 am

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ലക്ഷ്യമിടുന്നത് ക്വാര്‍ട്ടര്‍ ഫൈനല്‍. തുടര്‍ വിജയങ്ങള്‍ നേടുക എന്നതിനെ കുറിച്ച് മാത്രമാണ് ടീം അംഗങ്ങള്‍ക്കിടയില്‍ സംസാരം.
എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെങ്കിലും മുന്നേറണമെന്നതാണ് പ്രധാന ലക്ഷ്യം. കളിക്കാര്‍ വാശിയോടെ, ഒത്തിണക്കത്തോടെ കളിച്ചാല്‍ അത് സാധ്യമാകും.

സാങ്കേതിക തികവിലും തന്ത്രജ്ഞതയിലും ടീം പിറകിലല്ല. എന്നാല്‍, ലോകഫുട്‌ബോളിലെ മികച്ച ടീമുകള്‍ മാത്രം വരുന്ന ടൂര്‍ണമെന്റാണിത്. വലിയ പോരാട്ടം കാഴ്ചവെച്ചാലേ രക്ഷയുള്ളൂ – നോര്‍ട്ടന്‍ പറഞ്ഞു. ഈ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ഉദ്ദേശ്യം പ്രധാനമായും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലോകസമക്ഷം വെക്കുക എന്നതാണ്. മികച്ച യുവതാരങ്ങള്‍ ഇവിടെയുണ്ട്. ഫുട്‌ബോളില്‍ ഇന്ത്യയുടെ ഭാവി മികച്ചതാണ് – പോര്‍ച്ചുഗീസ് കോച്ച് പറഞ്ഞു.
ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീം യൂറോപ്യന്‍ പര്യടനത്തിലാണ്. ഒക്ടോബര്‍ ആറ് മുതല്‍ 28 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.