Health
ജീരകവെള്ളം പതിവാക്കൂ; കുടവയര്‍ കുറയും, ഒപ്പം മറ്റനേകം ഗുണങ്ങളും

കുടവയറും അമിതവണ്ണവും താങ്കളെ അലട്ടുന്നുവെങ്കില്‍ ഇതാ ഒരു ഹോം റെമഡി. ശരീരത്തിലെ ദുര്‍മേദസ്സ് അലിയിച്ചുകളയാന്‍ ജീരകവെള്ളം മികച്ച പരിഹാരമാണ്.
ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് നന്നായി തിളപ്പിക്കുക. തുടര്‍ന്ന് ഇത് തണുപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും പ്രാതലിന് മുമ്പ് കഴിച്ചാല്‍ കുടവയറും അമിതവണ്ണവും കുറയ്ക്കാനാകും.
ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ജീരകം നല്ലതാണ്.
രക്തസമ്മര്‍ദം നിയന്ത്രിക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീര ഭാരംകുറയ്ക്കാനും എല്ലാം ജീരകം അത്യുത്തമമാണെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ജീരകത്തില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, എ എന്നിവ ചര്‍മകാന്തി കൂട്ടാന്‍ സഹായിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ കരുവാളിപ്പ് എന്നിവ ഒഴിവാക്കി മുഖകാന്തി നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും.