Connect with us

Kerala

കെഎസ്‌യു ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിചാര്‍ജ്

Published

|

Last Updated

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയിലും കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാനുള്ള പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകരില്‍ ചിലര്‍ കല്ലേറും കുപ്പിയേറും നടത്തിയതോടെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ റോഡരികിലെ ചില വാഹനങ്ങളും തകര്‍ന്നു. മാര്‍ച്ച് വിഎസ് ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലും കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

Latest