Connect with us

Techno

ജിഎസ്ടിക്ക് ശേഷം വില കുറഞ്ഞ ഒന്‍പത് സ്മാര്‍ട്ട് ഫോണുകള്‍

Published

|

Last Updated

ജിഎസ്ടി നടപ്പിലായതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലക്കുറവ് പ്രകടമായി. ജിഎസ്ടിക്ക് ശേഷം വില കുറഞ്ഞ ഒന്‍പത് സ്മാര്‍ട്ട് ഫോണുകളെ പരിചയപ്പെടാം.

ആപ്പിൾ എെഫോൺ 7 പ്ലസ്

വിവിധ വേരിയൻറുകൾക്ക് 4700 രൂപ വരെ വില കുറഞ്ഞു. 32ജിബി മോമഡലിന് പുതിയ വില 67300 രൂപ. 128 ജിബി മോഡലിന് 76200 രൂപയും 256 ജിബി മോഡലിന് 85400 രൂപയുമാണ് പുതിയ വില.

ആപ്പിള്‍ ഐഫോണ്‍ 7

32 ജിബി വേരിയന്റ്, നേരത്തെ 60,000 രൂപയ്ക്കാണ് ലഭിച്ചത്. ഇപ്പോള്‍ എംആര്‍പി 56,200 രൂപയാണ്. 70,000 രൂപ വിലയുള്ള 128 ജിബി, ഇപ്പോള്‍ 65,200 രൂപക്ക് ലഭിക്കും. 256 ജിബി വേരിയന്റിന് 74,400 രൂപണ് വില. മുന്‍പ് 80,000 രൂപയായിരുന്നു.

ആപ്പിള്‍ ഐഫോണ്‍ എസ്ഇ

ആപ്പിളിന്റെ 4 ഇഞ്ച് വരുന്ന ഐഫോണ്‍ എസ്ഇക്ക് 2200 രൂപ വരെ കുറഞ്ഞു.്. ഇപ്പോള്‍ 26000 രൂപയാണ് ഐഫോണ്‍ എസ്എസിന്റെ 32 ജിബി മോഡലിന് വില. 1200 രൂപയുടെ കുറവ്. 128 ജിബി മോഡലിന് 2200 രൂപ കുറഞ്ഞ് 35,000 രൂപയായി.

അസൂസ് സെന്‍ഫോണ്‍ 3

അസൂസ് ZenFone 3ക്ക് 3000 രൂപ കുറഞ്ഞു. ഈ ഫോണ്‍ ഇപ്പോള്‍ 16,999 രൂപയ്ക്ക് ലഭ്യമാകും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ പുറത്തിറക്കിയപ്പോള്‍ 27999 രൂപയായിരുന്നു വില.

അസൂസ് സെന്‍ഫോണ്‍ 3 മാക്‌സ്

അസൂസ് ZenFone 3 മാക്‌സിന് ആയിരം രൂപയാണ് കുറഞ്ഞത്. സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 14,999 രൂപയ്ക്ക് ലഭ്യമാകും.

അസൂസ് സെന്‍ഫോണ്‍ 3 എസ് മാക്‌സ്

വില വെട്ടിച്ച മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ അസൂസ്് ZenFone 3S Max ആണ്. 14,999 രൂപയ്ക്ക് പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 12,999 രൂപക്ക് ലഭിക്കും.

പാനസോണിക് പി 88

പാനാസോണിക് പി 88 ന്റെ വില 800 രൂപ കുറച്ചു. കഴിഞ്ഞ വര്‍ഷം അവസാനമായി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 8,490 രൂപയ്ക്ക് ലഭ്യമാകും.

പാനസോണിക് എലുഗ ഐ-3

പാനാസോണിക് എലുഗ I3 മെഗാ ആയിരം രൂപ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 9,990 രൂപയ്ക്ക് ലഭ്യമാണ്.

Latest