ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ

Posted on: July 5, 2017 10:03 am | Last updated: July 5, 2017 at 12:24 pm
SHARE

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ. അമേരിക്കയിലെ പിതൃശൂന്യര്‍ക്കുള്ള സമ്മാനമാണിതെന്നും കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞു. അമേരിക്കക്കാരൂടെ ബോറടി മാറ്റാന്‍ ഇത്തരം സമ്മാനങ്ങള്‍ ഇടക്കിടെ നല്‍കാമെന്നും കിം ജോങ് ഉന്‍ പ്രതികരിച്ചു. ഇന്നലെ ജപ്പാന്‍ കടലിലേക്ക് വിജയകരമായി തൊടുത്ത മിസൈല്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തെയും തകര്‍ക്കാനാവുന്നതാണെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷംമുതല്‍ ഉത്തരകൊറിയ മിസൈല്‍ ആയുധ പരീക്ഷണങ്ങള്‍ വ്യാപകമായി നടത്തിവരികയാണ്. വടക്കു പടിഞ്ഞാറന്‍ നഗരമായ കുസോങ്ങിലെ ബാങ്യോന്‍ വ്യോമതാവളത്തില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ഉത്തരകൊറിയയ്ക്കും ജപ്പാനുമിടയിലുള്ള കടലില്‍പതിക്കുന്നതിനു മുന്‍പ് 578 കിലോമീറ്റര്‍ സഞ്ചരിച്ചെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 37 മിനിറ്റോളം മിസൈല്‍ പറന്നെന്ന് യുഎസ് സൈന്യവും അറിയിച്ചു.

യുഎസ് ഉപരോധം വകവെയ്ക്കാതെയുള്ള ഉത്തരകൊറിയയുടെ നീക്കം അമേരിക്കക്കും സഖ്യകക്ഷികള്‍കും പുതിയ ഭീഷണി ഉയര്‍ത്തുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. മിസൈല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here