രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് അഫ്‌സപ ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

Posted on: July 4, 2017 9:15 pm | Last updated: July 5, 2017 at 10:04 am
SHARE

ന്യൂഡല്‍ഹി: അരുണാച്ചല്‍ പ്രദേശ്, അസം എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും അഫ്‌സപ( ആര്‍മ്ഡ് ഫോഴ്‌സ് സ്‌പെഷല്‍ പവര്‍ ആക്ട്) ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി ആഭ്യാന്തര മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളുടെ പ്രത്യേക പ്രദേശങ്ങളില്‍ പോലീസിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക അധികാരമാണ് അഫ്‌സപ.1958ലാണ് ഇത് നിലവില്‍ വരുന്നത്.
നിലവില്‍ നാഗാലാന്റ്, അസം, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലാണ് അഫ്‌സപ നിലവിലുള്ളത്.2015ലാണ് ത്രിപുരയില്‍ നിന്നും അഫ്‌സപ പിന്‍വലിച്ചത്‌