Connect with us

National

ഇതിഹാസ യാത്രയ്‌ക്കൊരുങ്ങി അഭിലാഷ് ടോമി

Published

|

Last Updated

ബെംഗളൂരു: പായ്‌വഞ്ചിയില്‍ ഏകനായി ലോകം ചുറ്റി വാര്‍ത്തകളില്‍ നിറഞ്ഞ അഭിലാഷ് ടോമി എന്ന മലയാളി യുവാവ് അതിനേക്കാള്‍ വലിയൊരു ഉദ്യമത്തിന് തയ്യാറെടുക്കുന്നു. ബ്രിട്ടണില്‍ നിന്നാരംഭിക്കുന്ന, ഗോള്‍ഡന്‍ ഗ്ലോബ് റേസ് എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിലേക്ക് പ്രത്യേക ക്ഷണം ലഭിച്ച അഞ്ചുപേരില്‍ ഒരാളാണ് അഭിലാഷ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. 2018 ജൂണ്‍ 30ന് ആയിരിക്കും യാത്ര ആരംഭിക്കുക.ആദ്യമായി പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. “2013ലെ ലോകയാത്ര കഴിഞ്ഞതിനുശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുന്നതിനിടയില്‍ അഡ്മിറല്‍ ഡി കെ ജോഷിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം കൂടുതല്‍ സാഹസികമായ ഒരു യാത്ര നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. ഏറെ കടുത്തതായിരിക്കും ഈ യാത്ര എന്നാണ് കരുതുന്നതെന്ന് അഭിലാഷ് പറഞ്ഞു.
ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളോ നാവിഗേഷന്‍ സാങ്കേതികതയോ ഉപയോഗപ്പെടുത്താതെയാണ് യാത്ര. ഇത് കടലുമായി കൂടുതല്‍ അടുത്തു നിന്നുള്ള ഒരു അനുഭവമായിരിക്കും നല്‍കുകയെന്ന് അഭിലാഷ് പറയുന്നു. ഒരു ഭൂപടവും വടക്കുനോക്കി യന്ത്രവും മാത്രമായിരിക്കും യാത്രയില്‍ തുണയുണ്ടാവുക. ഗോവയിലെ “അക്വാറിയസ്” എന്ന കമ്പനിയാണ് അഭിലാഷിനായി പായ്‌വഞ്ചി നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ബോട്ടില്‍ തന്നെ മത്സരത്തില്‍ പങ്കെടുക്കണമെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്ന് അഭിലാഷ് പറയുന്നു. 2013 ല്‍ ആണ് നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് തന്റെ അതിസാഹസികമായ ലോകസഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചത്. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു.

2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് “മാദേയി” എന്ന പായ്‌വഞ്ചിയില്‍ പുറപ്പെട്ട്, നാലു ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.

---- facebook comment plugin here -----

Latest