Connect with us

Health

ആരോഗ്യ സംരക്ഷണത്തിനായി ഇഞ്ചി കഴിക്കാം

Published

|

Last Updated

നമ്മുടെ സ്വന്തം എന്നു പറയാവുന്ന ഔഷധ ഗുണമുള്ള പ്രകൃതി വിഭവമാണ് ഇഞ്ചി.നമ്മുടെ സ്വന്തം എന്നു പറയാവുന്ന ഔഷധ ഗുണമുള്ള പ്രകൃതി വിഭവമാണ് ഇഞ്ചി.പാരമ്പര്യമായി   ഒരു നാട്ടുമരുന്നായിട്ടാണ് നമ്മളിതിനെ കാണുന്നത്. കാരണം പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ഒരു ബുദ്ധിമുട്ടുവുമില്ല. ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് കാരണം ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്.
ഇഞ്ചിയുടെ അഞ്ചു  പ്രധാന ഗുണങ്ങള്‍ നമുക്കൊന്ന് നോക്കാം.

1) ഇഞ്ചിയിലുളള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.

2) മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം.

3) ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി.

4) കൊളസ്‌ട്രോള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു

5) മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൊളസ്‌ട്രോള്‍ നല്ല അളവില്‍ തന്ന കുറയും .

സ്ത്രീകള്‍ക്കും വളരെയധികം ഗുണകരമായ ഔഷധമാണ് ഇഞ്ചി. പ്രത്യേകിച്ചും  ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി ഏറെ നല്ലതാണ്.ശരീര ഭാരം കുറയ്ക്കാനും ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുക . രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പു കുറയും.മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിയും കാരണം അതില്‍ സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയുള്ള  ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.

Latest