Connect with us

National

മുഗള്‍സറായ് റെയില്‍വേ സ്‌റ്റേഷന് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കാന്‍ യുപി സര്‍ക്കാര്‍ ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാവിവത്കരണം തുടരുന്നു. യുപിയിലെ പ്രസിദ്ധമായ മുഗള്‍സറായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റി ആര്‍എസ്എസ് താത്വികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ മാസമാണ് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ തീരുമാനമെടുത്തത്. കേന്ദ്രത്തില്‍ നിന്ന് എന്‍ഒസി ലഭിക്കുക എന്ന കടമ്പ മാത്രമേ ഈ പേരുമാറ്റത്തിന് ഇനി ബാക്കിയുള്ളൂ.

1968 ഫെബ്രുവരി 11നാണ് ട്രെയിനില്‍ സഞ്ചരിക്കെ മുഗുള്‍സറായ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ദീന്‍ ദയാല്‍ ഉപാധ്യായ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

തെക്ക്, വടക്ക് കിഴക്കന്‍ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ കടന്നുപോകുന്ന ജംഗ്ഷനാണ് മുഗള്‍സറായ് സ്‌റ്റേഷന്‍. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷന്‍ കൂടിയാണിത്.

Latest