പൂനെയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

Posted on: July 3, 2017 9:27 am | Last updated: July 3, 2017 at 12:41 pm

പൂനെ: പൂനെയില്‍ മിനിബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ട് 7.30ന് പൂനെ- അമേദ്‌നഗര്‍ ഹൈവേയിലെ വഗോളിയിലാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്ക് പോയി തിരിച്ചുവരികയായിരുന്ന 15ഓളം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു മിനിബസില്‍ ഉണ്ടായിരുന്നത്. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ടാങ്കര്‍ മിനി ബസില്‍ ഇടിക്കുകയായിരുന്നു.