ബിസിനസ് അത്‌ലറ്റ്: ബി എം ഡബ്ല്യു5 സീരീസ് വിപണിയില്‍

Posted on: July 3, 2017 7:24 am | Last updated: July 3, 2017 at 12:26 am

കൊച്ചി: അത്‌ലിറ്റിക് ഡിസൈനും കരുത്തുറ്റ ചലനാത്മകതയും സമാനതകള്‍ ഇല്ലാത്ത കംഫര്‍ട്ടും സമ്മേളിക്കുന്ന ഏറ്റവും പുതിയ ബിസിനസ് സെഡാന്‍, ബി എം ഡബ്ല്യു 5 സീരീസ് വിപണിയിലെത്തി.

ഇതിഹാസ കായികതാരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഏഴാം തലമുറയില്‍പ്പെട്ട പ്രീമിയം സെഡാന്‍ അവതരിപ്പിച്ചത്. ചെന്നൈയിലെ ബി എം ഡബ്ല്യു പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മിച്ച ബി എം ഡബ്ല്യു 5 സീരീസ് ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 5 സീരീസ്. വ്യക്തിഗത ആവശ്യങ്ങള്‍ക്കിണങ്ങുന്ന സ്‌പോര്‍ട്ട്, ലക്ഷ്വറി, എം സ്‌പോര്‍ട്ട് എന്നീ മൂന്നു സവിശേഷ ഡിസൈന്‍ സ്‌കീമുകളാണുള്ളത്.
കാറിന്റെ പ്രസരിപ്പേറിയ സ്വഭാവ സവിശേഷത പ്രകടമാക്കുന്ന സ്‌പോര്‍ട്ടി സ്റ്റൈലിന്റെ ആവേശമാണ് സ്‌പോര്‍ട്ട്‌ലൈന്‍. ഒതുക്കമുള്ള നിരവധി ഹൈ ഗ്ലോസ് ബ്ലോക്ക് ഘടകങ്ങളും പ്രത്യേക നിറങ്ങളുമുള്ള ഉള്‍വശവും കാറിനെ വേറിട്ടതാക്കുന്നു. ലെതര്‍ സ്റ്റിയറിംഗും രണ്ടു നിറങ്ങളില്‍ പോളിഷ്ഡ് ഫിനിഷ് നല്‍കുന്ന ലൈറ്റ് അലോയ് വീലുകളും ഉള്‍വശത്തെ ആകര്‍ഷകമാക്കുന്നു.

ഹൈ ഗ്ലോസ് ക്രോമും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന വീലുകളും അലുമിനിയം ഡോറ് സില്‍ പ്ലേറ്റുകളും സ്‌പോര്‍ട്ട്‌സ് ലെതര്‍ സ്റ്റിയറിംഗ് വീലും സവിശേഷ നിറങ്ങളില്‍ ചുറ്റുമുളള ലൈറ്റിംഗും എയര്‍ വെന്റിലെ ക്രോം എഡ്ജിംഗും അടക്കം ചാരുതയാര്‍ന്നതാണ്.
ലക്ഷ്വറി ലൈന്‍. എം എയ്‌റോഡൈനാമിക് പാക്കേജ്, എം ലൈറ്റ് അലോയ് വീലുകള്‍, എം ബാഡ്ജിംഗ്, എം ലെതര്‍ സ്റ്റിയറിംഗ് വീല്‍ സഹിതമുള്ള മികച്ച സ്‌പോര്‍ട്ടി കോക്പിറ്റ് ഡിസൈന്‍ എന്നിവയോടുകൂടിയതാണ്.